മസ്കത്ത്: നിലവില്‍ മലയാള ചാനലുകള്‍ ലഭ്യമാക്കുന്ന കൃത്രിമ ഉപഗ്രഹത്തിന്‍െറ ആയുസ്സ് അവസാനിക്കാറായതോടെ ഒട്ടുമിക്ക മലയാള ഉപഗ്രഹചാനലുകളും പുതിയ സാറ്റലൈറ്റിലേക്ക് കൂടുമാറുന്നു.ഉപഗ്രഹമാറ്റത്തെ തുടര്‍ന്ന് ടി.വി.യില്‍ ചാനലുകള്‍ പലതും അപ്രത്യക്ഷമാകാന്‍ തുടങ്ങിയതോടെ 'ട്യൂണിങി'ന്‍െറ തിരക്കിലാണ് പ്രേക്ഷകര്‍. ടെറസില്‍ കയറി ഡിഷ് ആന്‍റിനയുടെ ദിശമാറ്റാനും പണം മുടക്കി പുതിയ റിസീവര്‍ വാങ്ങാനും നെട്ടോട്ടമോടുകയാണ് ഇവര്‍.
ഒട്ടുമിക്ക സ്വകാര്യ മലയാളം ടെലിവിഷന്‍ ചാനലുകളും 'ഇന്‍സാറ്റ് 2 ഇ' എന്ന ഉപഗ്രഹം വഴിയാണ് നാട്ടിലും ഗള്‍ഫിലും പരിപാടികള്‍ ലഭ്യമാക്കുന്നത്.
ഇതിന്‍െറ കാലാവധി അവസാനക്കാറായ പശ്ചാത്തലത്തിലാണ് ചാനലുകള്‍ കൂട്ടത്തോടെ 'ഇന്‍റല്‍സാറ്റ് 17' എന്ന പുതിയ ഉപഗ്രഹത്തിലേക്ക് ചേക്കേറുന്നത്.
'ഏഷ്യാനെറ്റ് ന്യൂസ്' ഉള്‍പ്പെടെയുള്ള മിക്ക ചാനലുകളും ഉപഗ്രഹമാറ്റം എതാണ്ട് പൂര്‍ത്തിയാക്കി കഴിഞ്ഞു. നിലവിലെ സാറ്റലൈറ്റില്‍ 'ഡി.വി.ബി.-എംപെഗ് 2' ഫോര്‍മാറ്റിലാണ് ചാനലുകള്‍ സംപ്രേഷണം ചെയ്തിരുന്നതെങ്കില്‍ പുതിയ ഉപഗ്രഹത്തില്‍ 'ഡി.വി.ബി എസ്2-എംപെഗ് 4' ഫോര്‍മാറ്റിലായിരിക്കും പരിപാടികള്‍ ലഭിക്കുക.സാധാരണക്കാരായ ലക്ഷക്കണക്കിന് പ്രേക്ഷകര്‍ നിലവില്‍ ഉപയോഗിക്കുന്ന 'ഫ്രീ ടു എയര്‍' ചാനല്‍ റിസീവറുകള്‍ക്ക് പുതിയ ഫോര്‍മാറ്റിലെ ചാനലുകള്‍ സ്വീകരിക്കാനാവില്ല. 'ഡി.വി.ബി എസ് 2, എംപെഗ് 4, എച്ച്.ഡി.' എന്നിവയെ സപ്പോര്‍ട്ട് ചെയ്യുന്ന റിസീവറുണ്ടെങ്കിലേ ഗള്‍ഫിലും നാട്ടിലും ഇനിയുള്ള കാലം മലയാള ചാനലുകള്‍ ആസ്വദിക്കാനാകൂ.
കേബിള്‍ നെറ്റ്വര്‍ക്ക്, ഡി.ടി.എച്ച് സംവിധാനങ്ങള്‍ വഴി ചാനല്‍ കാണുന്നവര്‍ക്ക് ഇത്തരം പ്രശ്നങ്ങളില്ല. സാങ്കേതികമാറ്റങ്ങള്‍ അതിന്‍െറ അണിയറപ്രവര്‍ത്തകര്‍തന്നെ ശരിയാക്കും.
എന്നാല്‍, കേബിള്‍ശൃംഖലകളും, ഡി.ടി.എച്ചും അത്ര ജനകീയമല്ലാത്ത ഗള്‍ഫിലെ പതിനായിരക്കണക്കിന് പ്രേക്ഷകര്‍ക്ക് നാട്ടിലെ ഏതാണ്ട് ഏഴായിരത്തോളം രൂപ മുടക്കിയാലേ മലയാള ചാനലുകള്‍ കാണാന്‍ കഴിയൂ.
No comments:
Post a Comment