Wednesday, 7 December 2011

[www.keralites.net] പരിപ്പുവടയും കട്ടന്‍ചായയും ഉപേക്ഷിച്ച ഇ.പി ജയരാജന്‍ കംപ്യൂട്ടര്‍ വിപ്ലവത്തിനും ആഹ്വാനം നല്‍കുന്നു

 

പരിപ്പുവടയേയും കട്ടന്‍ ചായയേയും തള്ളിപ്പറഞ്ഞ് പണ്ടേ സി.പി.എമ്മില്‍ പരിഷ്‌കരണത്തിനു തുടക്കമിട്ട ഇ.പി ജയരാജന്‍ ഇതാ കംപ്യൂട്ടര്‍ വിപ്ലവത്തിനും ആഹ്വാനം ചെയ്യുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തിനു പഴയരീതികള്‍ പോരെന്നും ഇന്നത്തെക്കാലത്ത് കംപ്യൂട്ടര്‍ പഠനം വളരെ പ്രധാനപ്പെട്ടതാണെന്നും അദ്ദേഹം ഒടുവില്‍ തിരിച്ചറിഞ്ഞിരിക്കുന്നു. ജനം നിരക്ഷരരാകാതിരിക്കണമെങ്കില്‍ കംപ്യൂട്ടര്‍ വിദ്യാഭ്യാസം കൊടുക്കണം. കംപ്യൂട്ടര്‍ പഠിപ്പിക്കാന്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം. അതിനു ചെറുപ്പക്കാര്‍ നേതൃത്വം കൊടുക്കണം. കാലഘട്ടത്തിന്റെ ശാസ്ത്രവളര്‍ച്ചയ്ക്ക് അനുസരിച്ച് അറിവ് ആര്‍ജിക്കുകയാണു വേണ്ടത്. ആധുനിക കാലത്തിന്റെ മുഴുവന്‍ വളര്‍ച്ചയും മനസ്സിലാക്കി മുന്നോട്ടു പോകണം. പാര്‍ട്ടി പ്രവര്‍ത്തനവും അങ്ങനെ വേണം. പാര്‍ട്ടിക്കു പുതിയ ഓഫിസുകള്‍ വരുന്നതെല്ലാം ഇതിന്റെ ഭാഗമാണെന്നും ഓഫിസുകളെ ആ രീതിയില്‍ പ്രയോജനപ്പെടുത്തണമെന്നും തോട്ടട വെസ്റ്റ് ബ്രാഞ്ച് കമ്മിറ്റി ഓഫിസായ എന്‍. പവിത്രന്‍ സ്മാരകമന്ദിരം ഉദ്ഘാടനം ചെയ്തുകൊണ്ട് ഇ.പി. ജയരാജന്‍ പറഞ്ഞു.

തങ്ങളുടെ നിയന്ത്രണത്തിലുളള പാര്‍ട്ടി ഘടകങ്ങളില്‍ സമ്മേളനത്തിന് പരിപ്പുവടയും കട്ടന്‍ചായയും നിര്‍ബന്ധമാക്കാന്‍ സിപിഎമ്മിലെ വിഎസ് പക്ഷം ഒരുങ്ങുന്നു. ആഡംബരങ്ങള്‍ ഒഴിവാക്കി പരമാവധി ലാളിത്യത്തോടെ സമ്മേളനം നടത്തി പാരമ്പര്യവാദികളുടെ പിന്തുണ നേടാനാണ് ശ്രമം. നേരത്തെ പരിപ്പുവടയും കട്ടന്‍ചായയും ഉപേക്ഷിച്ച് സഖാക്കള്‍ പാര്‍ട്ടി പ്രവര്‍ത്തനം നടത്തണമെന്ന ജയരാജന്റെ പ്രസ്താവന ഏറെ വിവാദമായിരുന്നു. സിപിഎമ്മിന്റെ ഔദ്യോഗികപക്ഷത്തെ കരുത്തനായ ജയരാജനെതിരേ വി.എസ് വിഭാഗം ഇത് വലിയ ആയുധമാക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന് വി.എസ് വിഭാഗത്തിന് മേധാവിത്വമുള്ള പാര്‍ട്ടി കമ്മിറ്റികളില്‍ കട്ടന്‍ചായയും പരിപ്പുവടയും വിതരണം ചെയ്യുകയും പതിവായിരുന്നു. ബൂര്‍ഷ്വാ വിഭവങ്ങള്‍ പരമാവധി ഒഴിവാക്കി സമ്മേളനം നടത്തുമെന്നായിരുന്നു ഇതിനു പിന്നാലെ നിര്‍ദേശം.

ആഡംബരമുളളവയും ലാളിത്യമുളളമുളളവയുമെന്ന് സമ്മേളനങ്ങളെ മാധ്യമങ്ങള്‍ തരംതിരിക്കുന്നത് തങ്ങള്‍ക്ക് അനുകൂലമായ തരംഗമുണ്ടാക്കുമെന്നാണ് വിഎസ് വിഭാഗത്തിലെ ബുദ്ധികേന്ദ്രങ്ങള്‍ കരുതിയിരുന്നത്. വിഎസ് പക്ഷത്തിന് ആധിപത്യമുളള കമ്മിറ്റികള്‍ കളങ്കിതരായ ആരുടെയും സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാതെ സമ്മേളനം നടത്താനും ശ്രമിച്ചിരുന്നു. മിനറല്‍ വാട്ടര്‍ ഉപേക്ഷിച്ച് പതിമുഖം തിളപ്പിച്ച വെളളമായിരുന്നു പ്രതിനിധികള്‍ക്ക് കുടിക്കാന്‍ നല്‍കിയിരുന്നത്.. പാര്‍ട്ടിയില്‍ പണാധിപത്യം പിടിമുറുക്കുന്നുവെന്നും കമ്മ്യൂണിസ്റ്റ് ജീവിതരീതിയും ലാളിത്യവും അടിയറ വയ്ക്കുന്നുവെന്നുമാണ് ഔദ്യോഗിക വിഭാഗത്തിനു നേരെ വിഎസ് പക്ഷം ഉയര്‍ത്തുന്ന ആരോപണം. തങ്ങള്‍ ആ ഗണത്തില്‍ പെടുന്നവരല്ലെന്ന് തെളിയിക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിട്ടിരുന്നത്.

ാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ത്യയില്‍ കംപ്യൂട്ടര്‍ വിപ്ലവത്തിനു തുടക്കം കുറിച്ച കാലത്ത് അതിനെ നഖശിഖാന്തം എതിര്‍ത്ത പാരമ്പര്യമായിരുന്നു കമ്യുണിസ്റ്റുകള്‍ക്ക് എന്നുതും ഈ പ്രസ്താവനയോടു ചേര്‍ത്തുവായിക്കണമെന്നാണ് ജയരാജന്റെ വിമര്‍ശകര്‍ പറയുന്നത്.


www.keralites.net

__._,_.___
Recent Activity:
KERALITES - A moderated eGroup exclusively for Keralites...
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.

To unsubscribe send a mail to Keralites-unsubscribe@yahoogroups.com.

Homepage: www.keralites.net
MARKETPLACE

Stay on top of your group activity without leaving the page you're on - Get the Yahoo! Toolbar now.

.

__,_._,___

No comments:

Post a Comment