ഭൂമിയുടെ 'അപരനെ' കണ്ടെത്തി; ജീവന് സാധ്യതയെന്ന്
ഫ്ളോറിഡ: സൗരയൂഥത്തിന് പുറത്ത് ജീവന് നിലനില്‍ക്കാന്‍ സാധ്യതയുള്ള ഗ്രഹത്തെ ഇതാദ്യമായി ശാസ്ത്രലോകം തിരിച്ചറിഞ്ഞു. അമേരിക്കന്‍ ബഹിരാകാശ ഗവേഷണ ഏജന്‍സിയായ നാസയുടെ സൗരേതര ഗ്രഹങ്ങളെ തേടിയുള്ള പദ്ധതിയായ കെപ്ളര്‍ മിഷനാണ് ഭൗമസമാന ഗ്രഹത്തെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ദൗത്യസംഘം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നിര്‍ണായക കണ്ടെത്തലിനെക്കുറിച്ച വിവരം പുറത്തുവിട്ടത്. കെപ്ളര്‍ 22ബി എന്നാണ് അപര ഗ്രഹത്തെ താല്‍ക്കാലികമായി നാമകരണം ചെയ്തിരിക്കുന്നത്. ഭൂമിയില്‍ നിന്ന് 600 പ്രകാശ വര്‍ഷം അകലെ കെപ്ളര്‍ 22 എന്ന നക്ഷത്രത്തെ (താല്‍ക്കാലിക നാമം)പരിക്രമണം ചെയ്യുന്ന ഗ്രഹത്തിന് ഭൂമിയേക്കാള്‍ രണ്ടര മടങ്ങ് വ്യാപ്തമുണ്ട്. ഗ്രഹത്തിന്‍െറ ഉപരിതലത്തില്‍ ഭൂമിയുടേതിന് സമാനമായി പാറകളും ജലവുമുണ്ടെന്നാണ് കരുതുന്നത്. നക്ഷത്രത്തെ 295 ഭൂദിനങ്ങള്‍ കൊണ്ടാണ് 'ഗ്രഹം' പരിക്രമണം ചെയ്യുന്നത്. നക്ഷത്രത്തില്‍ നിന്ന് ഗ്രഹത്തിലേക്കുള്ള ദൂരമാണ് കെപ്ളര്‍ 22ബിയെ ശ്രദ്ധേയമാക്കുന്നത്. നക്ഷത്രയൂഥത്തിലെ ജൈവയോഗ്യ മേഖലയിലാണ് (ഹാബിറ്റബ്ള്‍ സോണ്‍)ഗ്രഹം സ്ഥിതി ചെയ്യുന്നത്. നക്ഷത്രവും ഗ്രഹവും തമ്മില്‍ പ്രത്യേക അകലത്തിലായതിനാല്‍ അവിടെ ജീവന് നിലനില്‍ക്കാന്‍ സാധ്യതയുണ്ടെന്നാണ് കെപ്ളര്‍ ദൗത്യ സംഘത്തിലെ ശാസ്ത്രജ്ഞരുടെ അഭിപ്രായം. ഗ്രഹോപരിതലത്തില്‍ 22ഡിഗ്രി സെല്‍ഷ്യസ് ആണ് ശരാശരി താപനില കണക്കാക്കിയിരിക്കുന്നത്. ഇതും ജീവന് നിലനില്‍ക്കാന്‍ യോജിച്ച ഘടകമാണ്. നേരത്തേ തന്നെ ഈ ഗ്രഹത്തെ കെപ്ളര്‍ ദൗത്യ സംഘം തിരിച്ചറിഞ്ഞിരുന്നെങ്കിലും അത് നക്ഷത്രത്തെ പരിക്രണം ചെയ്യുന്നത് നിരീക്ഷണ വിധേയമാക്കിയാണ് ഇപ്പോഴത്തെ സവിശേഷതകള്‍ നിര്‍ണയിച്ചത്്.
ശാസ്ത്രലോകം ഇതിനകം ആയിരത്തില്‍ കൂടുതല്‍ സൗരേതര ഗ്രഹങ്ങളെ കണ്ടെത്തിയിട്ടുണ്ടെങ്കിലും അവയില്‍ കുറച്ചു മാത്രമാണ് ഏതെങ്കിലും നക്ഷത്രത്തിന്‍െറ ഹാബിറ്റബ്ള്‍ സോണില്‍ കാണപ്പെട്ടത്. അവയില്‍ തന്നെ ജീവന് നിലനില്‍ക്കാന്‍ ഇത്രമാത്രം അനുയോജ്യമായ സാഹചര്യവും ഇല്ലായിരുന്നു.
എന്നാല്‍, ഇപ്പോഴത്തെ കെപ്ളര്‍ 22ബിയുടെ കണ്ടുപിടിത്തം ഭൂമിക്ക് പുറത്ത് മറ്റെവിടെയൊക്കെ ജീവന് നിലനില്‍ക്കാമെന്ന അന്വേഷണത്തില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കുമെന്നാണ് ശാസ്ത്രലോകത്തിന്‍െറ പ്രതീക്ഷ.
www.keralites.net |
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment