കേന്ദ്ര സര്‍ക്കാറിന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ആധാര്‍(ഏകീകൃത തിരിച്ചറിയല്‍ നമ്പര്‍-യു.ഐ.ഡി.)പദ്ധതിയും
? എന്താണ് ആധാര്‍
അഞ്ചു വയസ്സ് പൂര്‍ത്തിയായ ഓരോ ഇന്ത്യക്കാരനും ഇന്ത്യക്കാരിക്കും പന്ത്രണ്ടക്ക നമ്പര്‍. ജനിച്ചു വീണയുടനും ആധാര്‍ ഉണ്ടാക്കാം.പക്ഷെ അച്ഛന്റെയും അമ്മയുടെയും ആധാര്‍ നമ്പര്‍ ആധാരമാക്കിയായിരിക്കും കുട്ടിക്ക് നമ്പറിടുക എന്നുമാത്രം.
ഫോട്ടോ,പത്ത് വിരലിന്റെയും അടയാളം,രണ്ടുകണ്ണിലെയും കൃഷ്ണമണിയുടെ ചിത്രം,ജനനത്തീയതി,വിലാസം,ഫ
ബാങ്ക്,പാസ്‌പോര്‍ട്ട്,ഡ്രൈ
? എന്തിനാണ് ആധാര്‍
മതത്തിന്റെയും ജാതിയുടേയും പേരില്‍ മനുഷ്യരെ തരംതിരിക്കുന്നത് ആധാര്‍ നമ്പര്‍ വരുന്നതോടെ പൂര്‍ണമായും ഒഴിവാക്കാനാകും. വ്യാജ തിരിച്ചറിയല്‍ കാര്‍ഡും അതുമൂലമുണ്ടാകുന്ന ബുദ്ധിമുട്ടുകളും ഒഴിവാക്കാം. ആളുകളെ മേഖലകളുടെയും സംസ്ഥാനത്തിന്റെയും പേരില്‍ തരം തിരിക്കുന്ന രീതി ഇല്ലാതാകും. സ്വകാര്യപൊതുമേഖലാ വ്യത്യാസമില്ലാതെ ഉപഭോക്താവിന് സേവനം ലഭ്യമാകും.
അന്യസംസ്ഥാനങ്ങളില്‍ കുടിയേറുന്നവര്‍ക്ക് തിരിച്ചറിയല്‍ രേഖ പലപ്പേഴും പ്രശ്‌നമാകാറുണ്ട്.അവിടെയാണ
? എവിടെ കിട്ടും ആധാര്‍
കേരളത്തില്‍ ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി വകുപ്പാണ് പദ്ധതി ജനങ്ങളിലെത്തിക്കുന്നത്.ഗ്ര
എന്തിനും ഏതിനും ആധാര്‍
പൊതു വിതരണ മേഖല,വളംഇന്ധന വിതരണം,സബ്‌സിഡി വിതരണം, ആരോഗ്യ ഇന്‍ഷൂറന്‍സ്, തൊഴിലുറപ്പ് പദ്ധതി, ബാങ്ക് അക്കൗണ്ട്, പാസ്‌പോര്‍ട്ട്,ഡ്രൈവിങ് ലൈസന്‍സ്, പാന്‍ കാര്‍ഡ്, ടെലിഫോണ്‍, എല്‍.ഐ.സി.,സെന്‍സസ് തുടങ്ങി എന്ത് ആവശ്യങ്ങള്‍ക്കും ആധാര്‍ നമ്പര്‍ മതിയാകും.ഇന്ത്യയില്‍ 60ശതമാനം പേരും ബാങ്കിങ് മേഖലയ്ക്ക് പുറത്താണെന്നാണ് കണക്കുകള്‍. ആധാറിനൊപ്പം ഒരു ദേശസാത്കൃത ബാങ്കിന്റെ അക്കൗണ്ടുനല്‍കാനും അധികൃതര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. രാജ്യത്ത് ദാരിദ്രരേഖയ്ക്കു താഴെയുള്ള 45ശതമാനം കുടുംബങ്ങള്‍ക്കും റേഷന്‍ കാര്‍ഡില്ലെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അവര്‍ക്ക് കിട്ടേണ്ട ആനുകൂല്യങ്ങള്‍ പലരും തട്ടിയെടുക്കുകയാണ്. ആധാര്‍ വരുന്നതോടെ സബ്‌സിഡിയും ആനുകൂല്യങ്ങളും കൃത്യമായി കിട്ടേണ്ടവര്‍ക്ക് കിട്ടുന്ന സ്ഥിതിവരും. ബയോമെട്രിക്ക് സംവിധാനത്തിലൂടെ തയ്യാറാക്കുന്ന നമ്പറായതിനാല്‍ വ്യാജ കാര്‍ഡുകള്‍ പൂര്‍ണമായും ഇല്ലാതാക്കാനാകും.നിലവിലുള്
വിവരങ്ങള്‍ പരസ്യമാക്കില്ല
ആധാറിനു വേണ്ടി നല്‍കുന്ന വിവരങ്ങള്‍ പരസ്യപ്പെടുത്തുകയില്ല. വിവരങ്ങള്‍ ചോര്‍ത്തി തിരിച്ചറിയല്‍ കാര്‍ഡ് ദുരുപയോഗം തടയുന്നതിനാണിത്. ഓണ്‍ലൈനില്‍ നമ്പര്‍ അടിച്ചുകഴിഞ്ഞാല്‍ അതെ അല്ലെങ്കില്‍ അല്ല എന്ന വിവരം മാത്രമേ തെളിയുകയുള്ളൂ. സ്വകാര്യത സംരക്ഷിക്കാനാണ് ഈ ക്രമീകരണം. എന്നാല്‍ നമ്പര്‍ ഉപയോഗിച്ച് ഒരാള്‍ക്ക് സ്വന്തം വിവരങ്ങള്‍ കാണാന്‍ സംവിധാനവും ഉണ്ടായിരിക്കും.
പണം കൈമാറാനും ആധാര്‍
ഒരു ആധാര്‍ നമ്പറില്‍ നിന്ന് മറ്റൊരു നമ്പറിലേക്ക് ബാങ്കുകള്‍ വഴി പണം കൈമാറാനുള്ള പദ്ധതിയും ഭാവിയില്‍ ആസൂത്രണം ചെയ്യുന്നുണ്ട്. മൈക്രോ എ.ടി.എം.ഉപയോഗിച്ചുള്ള ഇത്തരം പദ്ധതി പാവങ്ങള്‍ക്കാണ് ഏറെ ഗുണം ചെയ്യുക. ഉദാഹരണത്തിന് തൊഴിലുറപ്പ് പദ്ധതിയിലെ കൂലി ജോലിക്കാരുടെ അക്കൗണ്ടിലേക്ക് നേരിട്ട് നല്‍കാം. അക്കൗണ്ടിലെ പണമുപയോഗിച്ച് വാങ്ങുന്ന സാധനങ്ങളുടെ തുക വ്യാപാരിയുടെ അക്കൗണ്ടിലേക്ക് മാറ്റാനും ആധാര്‍ മതിയാകും. പാവങ്ങളും ആധാര്‍ വഴി സ്മാര്‍ട്ടാകാനൊരുങ്ങുകയാണ്
സംസ്ഥാനത്ത് തിരുവനന്തപുരം, ആലപ്പുഴ, വയനാട്, പത്തനംതിട്ട, കൊല്ലം, കാസര്‍കോട് ജില്ലകളിലാണ് ആധാര്‍ പദ്ധതി തുടങ്ങിയിരിക്കുന്നത്. www.keralites.net
To subscribe send a mail to Keralites-subscribe@yahoogroups.com.
Send your posts to Keralites@yahoogroups.com.
Send your suggestions to Keralites-owner@yahoogroups.com.
To unsubscribe send a mail to Keralites-unsubscribe@yahoogroups.com.
Homepage: www.keralites.net
No comments:
Post a Comment